മലപ്പുറം: മദ്യനിരോധനത്തിന് പിന്തുണതേടി കേരള മദ്യനിരോധന സമിതി സംസ്ഥാന അധ്യക്ഷന്‍ റവ. ഡോ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പ മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച രാവിലെയാണ് പാണക്കാട്ടെത്തി കൂടിക്കാഴ്ച നടത്തിയത്. തദ്ദേശസ്ഥാപനങ്ങളുടെ മദ്യനിരോധനാധികാരം അട്ടിമറിക്കാതെ ഉടനടി പ്രാബല്യത്തില്‍ കൊണ്ടുവരണമെന്ന ആവശ്യമുന്നയിച്ച് നിവേദനം കൈമാറി. ഇക്കാര്യത്തില്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉറപ്പ് നല്‍കിയതായി കോര്‍ എപ്പിസ്‌കോപ്പ അറിയിച്ചു. ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍,ഫാ. വര്‍ഗീസ് മുഴുത്തേറ്റ്, ഫാ. മാത്യൂസ് വട്ടിയാനിക്കല്‍, പാസ്റ്റര്‍ തോമസ്മാത്യു, ഖദീജ നര്‍ഗീസ് എന്നിവരും കൂടെയുണ്ടായിരുന്നു.
മദ്യനിരോധനത്തിന് പിന്തുണതേടി കോര്‍ എപ്പിസ്‌കോപ്പ പാണക്കാട്ട്
ശിഹാബ് തങ്ങള്‍ ഉറൂസിന് വന്‍ ഭക്തജന പ്രവാഹം
മലപ്പുറം: സുന്നി യുവജനസംഘം ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഞ്ചേരിയില്‍ സംഘടിപ്പിച്ച ശിഹാബ്തങ്ങള്‍ മൂന്നാമത് ഉറൂസിന് വന്‍ ജനപ്രവാഹം.
മഞ്ചേരി മുനിസിപ്പല്‍ ടൗണ്‍ഹാള്‍ നിറഞ്ഞുകവിഞ്ഞ സമ്മേളനം ഖുര്‍ആന്‍ പാരായണം, മൗലീദ്, തഹ്‌ലീല്‍, അനുസ്മരണ പ്രഭാഷണം എന്നിവയുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ സമസ്തകേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ അധ്യക്ഷതവഹിച്ചു.
സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അനുസ്മരണപ്രഭാഷണം നടത്തി.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി.പി. മുഹമ്മദ് ഫൈസി, എം.പി. മുസ്തഫല്‍ ഫൈസി, കെ.എ.റഹ്മാന്‍ ഫൈസി, കെ.കെ.എസ് തങ്ങള്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, എ. മരക്കാര്‍ ഫൈസി, പി.എ. ജലീല്‍ ഫൈസി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ഫൈസി, ഒ.ടി. മൂസ മുസ്‌ലിയാര്‍, ടി.പി. അബ്ദുല്ല മുസ്‌ലിയാര്‍, സി.എം. കുട്ടിസഖാഫി, ബാപ്പു ഫൈസി, ഒ. കുട്ടി മുസ്‌ലിയാര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ.കെ.സി തങ്ങള്‍, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, ഹൈദര്‍ ഫൈസി കക്കൂത്ത്, സയ്യിദ് കോയഞ്ഞിക്കോയ തങ്ങള്‍, അബ്ദുല്ല ഫൈസി ചെറുകുളം, അഡ്വ. യു.എ.ലത്തീഫ്, നിര്‍മാണ്‍ മുഹമ്മദാലി, കെ.ടി.മൊയ്തീന്‍ ഫൈസി, ഒ.ടി.മുസ്തഫല്‍ ഫൈസി, സലാം ദാരിമി, ഹമീദ് ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, കെ.ടി.കുഞ്ഞാന്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ, പി.കെ.ലത്തീഫ് ഫൈസി, എം.പി.എം.ഇസ്ഹാഖ് കുരിക്കള്‍, ശരീഫ് കുരിക്കള്‍, സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, അലി ഫൈസി പറവണ്ണ എന്നിവര്‍ നേതൃത്വം നല്‍കി.
ജില്ലയിലെ ഏറ്റവുംമികച്ച മുദരിസിനുള്ള ശിഹാബ് തങ്ങള്‍ അവാര്‍ഡ് എ. മരക്കാര്‍ ഫൈസിക്ക് ഹൈദരലി തങ്ങള്‍ സമ്മാനിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഓര്‍മ സ്‌പെഷല്‍ പതിപ്പ് എം.പി.മുസ്തഫല്‍ ഫൈസിക്ക് കോപ്പി നല്‍കി തങ്ങള്‍ നിര്‍വഹിച്ചു. ഓസ്‌ഫോജന സ്‌കോളര്‍ഷിപ്പ് പദ്ധതി കോഴിക്കോട് ഖാസി മുഹമ്മദ്‌കോയ തങ്ങളില്‍ നിന്ന് തുക സ്വീകരിച്ച് തങ്ങള്‍ ഉദ്ഘാടനംചെയ്തു. പാതിരിമണ്ണ അബ്ദുറഹ്മാന്‍ ഫൈസി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
ശിഹാബ് തങ്ങള്‍ സ്മരണിക പ്രകാശനം ചെയ്തു
തിരുവനന്തപുരം: ശിഹാബ് തങ്ങള്‍ എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങളുടെ കേദാരമായിരുന്നുവെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി.
ിഡില്‍ ഈസ്റ്റ് ചന്ദ്രിക പ്രസിദ്ധീകരിച്ച മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മരണിക പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യപ്രതി സാഹിത്യ അക്കാദമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍ സ്വീകരിച്ചു.
ചരിത്രത്തിനും ഭാവിതലമുറയ്ക്കും വിശ്വസിക്കാവുന്ന മഹത്തായ ചരിത്രമാണ് ശിഹാബ് തങ്ങളുടേത്. അദ്ദേഹത്തിന്റെ ജീവിതം അടയാളപ്പെടുത്തിയ ഗ്രന്ഥത്തെ അമൂല്യഗ്രന്ഥം എന്നു വിശേഷിപ്പിക്കാനാണ് തനിക്കിഷ്ടമെന്നും പെരുമ്പടവം പറഞ്ഞു.
ഇബ്രാഹീം എളേറ്റില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ, ചന്ദ്രിക എഡിറ്റര്‍ നവാസ് പൂനൂര്‍, കെ എച്ച് അഷ്‌റഫ് പ്രസംഗിച്ചു.
പി ഉബൈദുല്ല എം.എല്‍.എ, ബീമാപ്പള്ളി റഷീദ്, പ്രഫ. തോന്നക്കല്‍ ജമാല്‍, ജി മാഹീന്‍ അബൂബക്കര്‍ സംബന്ധിച്ചു.
സ്മരണികയുടെ അണിയറശില്‍പ്പികളായ നസീര്‍ മേലേടത്ത്, സാദിഖലി എന്നിവര്‍ക്കുള്ള ഉപഹാരം മന്ത്രി കുഞ്ഞാലിക്കുട്ടിയും പെരുമ്പടവവും സമ്മാനിച്ചു.
at 10:05 PM 0 comments Labels: സ്മരണിക