ജാമിഅ നൂരിയ്യ അന്തര്‍ദേശീയ ഇസ്ലാമിക്‌ ഇന്‍സ്റ്റിറ്റ്യൂട്ടാക്കി ഉയര്‍ത്തും: ഹൈദരലി ശിഹാബ്‌ തങ്ങള്‍

പെരിന്തല്‍മണ്ണ: കേരളത്തിലെ ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായ ജാമിഅ നൂരിയ്യയെ അന്തര്‍ദേശീയ ഇസ്ലാമിക്‌ ഇന്‍സ്റ്റിറ്റ്യൂട്ടാക്കി ഉയര്‍ത്തുമെന്ന്‌ പാണക്കാട്്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു.
ജാമിഅ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലി ഓഫിസ്‌ ഉദ്ഘാടനം ചെയുകയായിരുന്നു തങ്ങള്‍. സമസ്ത പ്രസിഡന്റ്‌ കാളമ്പാടി മുഹമ്മദ്‌ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.
പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍, കോട്ടുമല ബാപ്പു മുസ്ലിയാര്‍, എ പി മുഹമ്മദ്‌ മുസ്ലിയാര്‍ കുമരംപുത്തൂര്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, പി അബ്ദുല്‍ ഹമീദ്‌, ടി കെ പരീക്കുട്ടി ഹാജി, അബ്ദുറഹ്മാന്‍ ഉണ്ണിക്കോയ തങ്ങള്‍ പാണ്ടിക്കാട്‌, എം ടി കുഞ്ഞുട്ടി ഹാജി, ടി പി ഇപ്പ മുസ്ലിയാര്‍, മുത്തുക്കോയ തങ്ങള്‍, കുഞ്ഞാണി മുസ്ലിയാര്‍ , മാമുക്കോയ ഹാജി, മുഹമ്മദ്‌ കോയ തങ്ങള്‍, ആബിദ്‌ ഹുസൈന്‍ തങ്ങള്‍, പറമ്പൂര്‍ ബാപ്പുട്ടി ഹാജി, ഉമറുല്‍ ഫാറൂഖ്‌ ഹാജി, മൊയ്തീന്‍ ഫൈസി, മുഹമ്മദലി ശിഹാബ്‌ ഫൈസി, സുലൈമാന്‍ ഫൈസി, സലീം ഫൈസി സംസാരിച്ചു.

Visit: WWW.SHIHABTHANGAL.IN

0 comments:

Post a Comment

Back to TOP