ദമ്മാം: സാമൂഹിക പ്രതിബദ്ധതയും ജീവകാരുണ്യ സേവന രംഗത്തെ സമഗ്ര സംഭാവനയും പരിഗണിച്ച് കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സിയുടെ പ്രഥമ ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ഫാല്‍ക്കണ്‍ അവാര്‍ഡിന് പ്രമുഖ വ്യവസായിയും ഐ.ടി.എല്‍-ഇറാം ഗ്രൂപ്പ് സി.എം.ഡിയുമായ സിദ്ദീഖ് അഹ്മദ് അര്‍ഹനായി.
പുരസ്കാരം ഫെബ്രുവരി ഒന്നിന് പ്രവിശ്യയിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി ഇ അഹ്മദ് സമ്മാനിക്കുമെന്ന് കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.പ്രവാസികള്‍ക്കിടയിലും നാട്ടിലും സിദ്ദീഖ് അഹ്മദ് ചെയ്തുകൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമാണ്.
ശിഹാബ് തങ്ങളുടെ സ്മരണാര്‍ഥം നടത്തുന്ന ജീവകാരുണ്യ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുരസ്കാരം നല്‍കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
തേജസ്
ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ഫാല്‍ക്കണ്‍ അവാര്‍ഡ് സിദ്ദീഖ് അഹ്മദിന്
Administrator@
Unknown
Visit: WWW.SHIHABTHANGAL.IN
at 10:35 AM Labels: അവാര്‍ഡുകള്‍
0 comments:
Post a Comment