ശിഹാബ് തങ്ങള്‍ അനുസ്മരണം

ശിഹാബ്തങ്ങള്‍ അനുസ്മരണവും റിലീഫ് വിതരണവും നടത്തി

അരീക്കോട്: തെഞ്ചീരി ശാഖാ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശിഹാബ്തങ്ങള്‍ അനുസ്മരണവും റിലീഫ് വിതരണവും നടത്തി. പതിനാറ് കുട്ടികള്‍ക്ക് സൗജന്യ സുന്നത്ത് ക്യാമ്പും നടത്തി. അരീക്കോട് ബ്ലോക്ക് പ്രസിഡന്റ് എം.സി. മുഹമ്മദ്ഹാജി ഉദ്ഘാടനംചെയ്തു. കെ.കെ. ബീരാന്‍ ഹാജി അധ്യക്ഷതവഹിച്ചു. കെ. മുഹമ്മദ്‌ചെറിയാപ്പു, കെ.ടി. അബ്ദുറഹിമാന്‍, ടി. ഷരീഫ്, കുന്നുമ്മല്‍ അഷ്‌റഫ്, പി.പി. ഷരീഫ് എന്നിവര്‍ പ്രസംഗിച്ചു. ബഷീര്‍ദാരിമി, ശിഹാബ്തങ്ങള്‍ അനുസ്മരണപ്രഭാഷണം നടത്തി. ടി.സൈതലവി സ്വാഗതവും കെ.കെ. കുഞ്ഞാണി തെഞ്ചീരി നന്ദിയും പറഞ്ഞു.

Posted on: 21 Aug 2011
Mathrubhuminews







ശിഹാബ് തങ്ങള്‍ അനുസ്മരണം
Posted on: 21 Aug 2011


അങ്ങാടിപ്പുറം: മുസ്‌ലിം ലീഗ് അങ്ങാടിപ്പുറം ശാഖാ കമ്മിറ്റി സംഘടിപ്പിച്ച പാണക്കാട് മുഹമ്മദാലി ശിഹാബ്തങ്ങള്‍ അനുസ്മരണം ബി.ജെ.പി ജില്ലാകമ്മിറ്റി അംഗം കെ.പി. വാസു ഉദ്ഘാടനംചെയ്തു.

തരകന്‍ ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ 15 വിദ്യാര്‍ഥികള്‍ക്കും, പ്രദേശത്തെ 10 കുടുംബങ്ങള്‍ക്കും വസ്ത്രവിതരണം നടത്തി. ജനറല്‍ സെക്രട്ടറി ഉമ്മര്‍ അറയ്ക്കല്‍, അമീര്‍ പാതാരി, വി.കെ. വേണുഗോപാല്‍, കെ.എസ്. അനീഷ, സി. കുഞ്ഞന്‍, അസീസ് പുതുകുടി, പി.കെ. ഖാദര്‍, കെ.ടി. ഹാഫിസ് അലി എന്നിവര്‍ പ്രസംഗിച്ചു.

Visit: WWW.SHIHABTHANGAL.IN

0 comments:

Post a Comment

Back to TOP