ശിഹാബ് തങ്ങള്‍ ജീവിച്ചത് സാധാരണക്കാര്‍ക്കുവേണ്ടി - കുഞ്ഞാലിക്കുട്ടി


മലപ്പുറം: ശിഹാബ് തങ്ങളുടെ ജീവിതം സാധാരണക്കാര്‍ക്കുവേണ്ടിയുള്ളതായിരുന്നുവെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ശിഹാബ് തങ്ങളുടെ പേരില്‍ നടക്കുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വിളിച്ചോതുന്നതും ശിഹാബ് തങ്ങളുടെ മഹത്വമാണെന്ന് മന്ത്രി പറഞ്ഞു.
ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് വൈകാതെ പരിഹാരം കാണുമെന്നും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന വിഷയത്തില്‍ ചര്‍ച്ച നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
ബൈത്തുറഹ്മ ഫണ്ട് കൈമാറ്റം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. തിരുവനന്തപുരം സി.എച്ച് സെന്ററിനുള്ള തുക കൈമാറ്റം മന്ത്രി എം.കെ. മുനീര്‍ നിര്‍വഹിച്ചു. പഞ്ചായത്ത്തലത്തില്‍ തസ്തിക ഏകീകരണം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയായെന്നും പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് എന്നിവര്‍ക്ക് സൗജന്യ സിംകാര്‍ഡ് വിതരണംചെയ്യുമെന്നും ഇതുസംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇഫ്താര്‍ സംഗമം മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.എ മജീദ് നിര്‍വഹിച്ചു. ഹലീല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു.
എം.എല്‍.എമാരായ അഡ്വ. എം. ഉമ്മര്‍, പി. ഉബൈദുള്ള, മുസ്‌ലിംലീഗ് ജില്ലാസെക്രട്ടറി പി. അബ്ദുള്‍ഹമീദ്, പി.വി. ഇബ്രാഹിം, നസീം ഹരിപ്പാട്, മുഹമ്മദ്, ഇ.ടി. മുനീര്‍, എ.കെ. സൈനുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

News: Mathrubhumi
Posted on: 29 Aug 2011

Visit: WWW.SHIHABTHANGAL.IN

Back to TOP