പുതിയ മാളിയേക്കല്‍ തറവാട്ടില്‍ നോമ്പുതുറക്കാന്‍ വി.സി എത്തി



Posted on: 13 Aug 2011

Mathrubhumi

മലപ്പുറം: 'ഞാനിപ്പോള്‍ സ്വന്തം വീട്ടിലാണെന്ന അനുഭവമാണ്. തങ്ങളുടെ അടുത്തെത്തുന്നത് ഇത് രണ്ടാംതവണയാണ്. ഈ സന്ദര്‍ശനം കൂടുതല്‍ കരുത്ത് പകരുമെന്നാണ് വിശ്വാസം. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേറ്റ ശേഷം പാണക്കാട് പുതിയ മാളിയേക്കല്‍ തറവാട്ടിലെത്തി ഹൈദരലി ശിഹാബ് തങ്ങളുമായി നോമ്പുതുറയില്‍ പങ്കെടുത്ത് ഡോ. എം. അബ്ദുസ്സലാം പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തിയ വി.സി. നിലവിലെ ആക്ടിങ് വി.സി. ആയിരുന്ന ടോം ജോസില്‍ നിന്ന് ചുമതലയേറ്റുവാങ്ങിയ ശേഷം പാണക്കാട് എത്തുകയായിരുന്നു. വി.സി. എത്തിയ വിവരമറിഞ്ഞ് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. പി.പി. മുഹമ്മദും സോളിഡാരിറ്റി ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഭാരവാഹികളുമായ പി. അബ്ദുറഹിമാന്‍, സഹീര്‍ബാബു കെ.ടി, അബീബ് കോയ തങ്ങള്‍ എന്നിവരും വി.സിയുടെ പ്രൈവറ്റ് സെക്രട്ടറി ആലിക്കുട്ടിയും എത്തിയിരുന്നു. തങ്ങളോടൊപ്പം ഒരു മണിക്കൂറിലധികം പാണക്കാട് ചെലവഴിച്ച വൈസ് ചാന്‍സലര്‍ നോമ്പുതുറയിലും പങ്കെടുത്ത ശേഷമാണ് മടങ്ങിയത്.

Visit: WWW.SHIHABTHANGAL.IN

0 comments:

Post a Comment

Back to TOP