പാണക്കാട് പൂക്കോയ തങ്ങളുടെ ഭാര്യ ഖദീജ ഇമ്പിച്ചിബീവി അന്തരിച്ചു

മലപ്പുറം: കേരള മുസ്‌ലിങ്ങളുടെ ആത്മീയ നേതാവും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റുമായിരുന്ന പരേതനായ പാണക്കാട് പി.എം.എസ്.എ പൂക്കോയതങ്ങളുടെ ഭാര്യ ഖദീജ ഇമ്പിച്ചിബീവി (82) അന്തരിച്ചു. മുസ്‌ലിംലീഗ് മലപ്പുറം ജില്ലാപ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: സുല്‍ഫത്ത്ബീവി, സജ്‌നബീവി.

വീഴ്ചയെത്തുടര്‍ന്ന് മൂന്നുവര്‍ഷത്തോളം കിടപ്പിലായിരുന്നു. കുറ്റിച്ചിറയില്‍ പരേതനായ പഴയമാളിയേക്കല്‍ പൂക്കോയതങ്ങളുടെ മകളാണ് ഖദീജ ഇമ്പിച്ചിബീവി. പരേതരായ സയ്യിദ് കോയതങ്ങള്‍ (കുറ്റിച്ചിറ), നഹാരി മുല്ലക്കോയതങ്ങള്‍ (ആന്ധ്രയില്‍ വ്യാപാരി), മുത്തുബീവി, റുഖിയാബീവി, കുഞ്ഞുബീവി എന്നിവരാണ് സഹോദരങ്ങള്‍. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാണക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ്തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ്തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ എന്നിവര്‍ മരണവിവരം അറിഞ്ഞയുടനെ വസതിയിലെത്തി.

മരണവിവരമറിഞ്ഞ് രാഷ്ട്രീയ, മത നേതാക്കളുള്‍പ്പെടെ ഒട്ടേറെപ്പേര്‍ പാണക്കാട്ടെത്തി. മന്ത്രി പി.കെ. അബ്ദുറബ്, കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുല്‍നാസര്‍ ഹയ്യിതങ്ങള്‍, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം, സെക്രട്ടേറിയറ്റ് അംഗം പി.വി. അബ്ദുല്‍വഹാബ്, കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എ, പി. ഉബൈദുല്ല എം.എല്‍.എ, മഞ്ഞളാംകുഴി അലി എം.എല്‍.എ തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.

Mathrubhumi
Posted on: 06 Sep 2011

Visit: WWW.SHIHABTHANGAL.IN

0 comments:

Post a Comment

Back to TOP