പെരിന്തല്‍മണ്ണ: മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിനുള്ള രണ്ടാമത് മൊബൈല്‍ ആംബുലന്‍സ് ഫ്രീസറിനുള്ള തുക സമാഹരണം ഉദ്ഘാടനം ചെയ്തു. റിയാദ് സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പിനുവേണ്ടി എച്ച്.ആര്‍. മാനേജര്‍ വി.കെ. റഫീഖ് ഹസന്‍ വെട്ടത്തൂര്‍ ട്രസ്റ്റ് ചെയര്‍മാന്‍ മുഹമ്മദ് തങ്ങള്‍ക്ക് തുകനല്‍കി. പച്ചീരി നാസര്‍ അധ്യക്ഷത വഹിച്ചു. നാലകത്ത് സൂപ്പി, പച്ചീരി നാസര്‍, പച്ചീരി ഫാറൂഖ്, അല്‍ശിഫ ആസ്പത്രി എം.ഡി.പി. ഉണ്ണീന്‍, താമരത്ത് ഉസ്മാന്‍, പാക്കത്ത് മുസ്തഫ, നഗരസഭാധ്യക്ഷ കെ. സുധാകുമാരി എന്നിവര്‍ പങ്കെടുത്തു.
Posted on: 15 Sep 2011
Mathrubhumi
Posted on: 15 Sep 2011
Mathrubhumi
0 comments:
Post a Comment