പൈതൃകം മറക്കുന്ന സമൂഹത്തിന്‌ ഭാവിയില്ല: ഹൈദരലി തങ്ങള്‍

മലപ്പുറം: ഏതൊരു സമൂഹത്തിന്റെയും നിലനില്‍പ്പും ഭാവിയും നിര്‍ണയിക്കുന്ന പ്രധാന ഘടകം പൈതൃകമാണെന്നും ഇസ്ലാമിക സംസ്കാരത്തില്‍ ഈ രീതിശാസ്ത്രം വിശ്വാസ-ആചാര-പരിസരങ്ങളില്‍ പ്രകടമാണെന്നും പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പ്രസ്താവിച്ചുണൂറ്റാണ്ടുകളായി മുസ്ലിം സമൂഹം ആര്‍ജിച്ചെടുത്ത കരുത്തും കര്‍മശേഷിയും നമ്മുടെ പാരമ്പര്യങ്ങളുമായി ബന്ധിച്ചു നില്‍ക്കുന്നു. മാലിക്‌ ബ്നു ദീനാറിലൂടെയും മഖ്ദൂമി പണ്ഡിതരിലൂടെയും കേരളം പരിചയിച്ചറിഞ്ഞ വിശ്വാസ സംഹിതയുടെ സംരക്ഷണമേറ്റടുത്ത സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്കു ശക്തിപകരാന്‍ വിശ്വാസികള്‍ കടമപ്പെട്ടവരാണെന്നും തങ്ങള്‍ പറഞ്ഞു. സമസ്ത 85ാ‍ം വാര്‍ഷിക സമ്മേളന പ്രചാരണാര്‍ഥം ചേളാരിയില്‍ സംഘടിപ്പിച്ച റെയ്ഞ്ച്‌ സാരഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടികെഎം ബാവ മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു.
കോട്ടുമല ടിഎം ബാപ്പു മുസ്ല്യാര്‍, പ്രഫ. കെആലിക്കുട്ടി മുസ്ല്യാര്‍, എം ടിഅബ്ദുല്ല മുസ്ല്യാര്‍, സികെഎംസ്വാദിഖ്‌ മുസ്ല്യാര്‍, മുഹമ്മദ്‌ കോയ ജമുല്ലൈലി തങ്ങള്‍, നാസ്വിര്‍ അബ്ദുല്‍ഹയ്യ്‌ ശിഹാബ്‌ തങ്ങള്‍, അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍, ഡോ. ബഹാഉദ്ദീന്‍ നദ്‌വി, പിപിമുഹമ്മദ്‌ ഫൈസി, പിണങ്ങോട്‌ അബൂബക്കര്‍ സംസാരിച്ചു.

Visit: WWW.SHIHABTHANGAL.IN

0 comments:

Post a Comment

Back to TOP