ശിഹാബ് തങ്ങള്‍ ഭവനനിര്‍മാണ പദ്ധതിക്ക് തുടക്കമായി

Mathrubhumi
Posted on: 06 Aug 2011

മലപ്പുറം: ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ശിഹാബ് തങ്ങള്‍ ഭവനപദ്ധതി 'ബൈത്തു റഹ്മ'ക്ക് തുടക്കമായി. മുണ്ടുപറമ്പ് ചേരിയില്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട്‌സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തറക്കല്ലിട്ടു.

വി. മുസ്തഫ അധ്യക്ഷത വഹിച്ചു. കെ.പി.മുസ്തഫ, ഡോ.എം. അബൂബക്കര്‍, ജി.കെ.രാംമോഹന്‍, അബ്ദുറഹിമാന്‍ മന്നാനി, കെ.പി. ആറ്റക്കോയ തങ്ങള്‍, പി.കെ. സക്കീര്‍ ഹുസൈന്‍, എന്‍.കെ.സലാം, കെ.പി. ഇമ്പിച്ചിക്കോയ തങ്ങള്‍, തോപ്പില്‍ മുഹമ്മദ്കുട്ടി, കെ.പി. നാസര്‍, എന്‍.കെ. ഉസ്മാന്‍, കൂത്രാടന്‍ ഇബ്രാഹിം, റഹ്മത്തുല്ല ഇളമ്പിലാക്കാട്ട്, ഹാരിസ് ആമിയന്‍, പി.കെ. ബാവ എന്നിവര്‍ പ്രസംഗിച്ചു.

കിഴക്കേതല വാറങ്കോട്ട് ഒ.പി.എം. സയ്യിദ് മുത്തുകോയതങ്ങള്‍ തറക്കല്ലിട്ടു. മേല്‍മുറി കോണോംപാറയില്‍ പി.എം. സയ്യിദ് ഫസല്‍ തങ്ങള്‍ തറക്കല്ലിട്ടു.

കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ നഗരസഭാ പരിധിയിലെ അഞ്ച് നിര്‍ധന കുടുംബങ്ങള്‍ക്കാണ് മുസ്‌ലിംലീഗ് നഗരസഭാ കമ്മിറ്റി വീട് നിര്‍മിച്ചു നല്‍കുന്നത്. കോട്ടയ്ക്കലില്‍ നടന്ന ചടങ്ങില്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാരിയര്‍, മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി എം.പി. അബ്ദുസമദ് സമദാനി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ഫാ. സണ്ണിമാത്യു എന്നിവര്‍ വീടുകളുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു.

കുട്ടശ്ശേരി അബ്ദുള്‍ഗഫൂര്‍, തൈക്കാട്ട് കളരിക്കല്‍ പുഷ്പലത, പഞ്ചിളി പാത്തുമ്മു, പുല്‍പ്പാട്ടില്‍ മറിയക്കുട്ടി, മേലേതില്‍ മൈമൂന എന്നിവര്‍ക്കാണ് വീടുകള്‍ നല്‍കുന്നത്.

പ്രസിഡന്റ് യു. മരക്കാര്‍ ഹാജി അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബുഷറ ഷബീര്‍, പി. മൂസക്കുട്ടി ഹാജി, പി. ഉസ്മാന്‍കുട്ടി, കെ.എം. റഷീദ്, ചെമ്മുക്കല്‍ കുഞ്ഞാവഹാജി, കെ.കെ. നാസര്‍, ടി.വി. സുലൈഖാബി, ആലമ്പാട്ടില്‍ റൈഹാനത്ത്, സാബിറ വാഹിദ് എന്നിവര്‍ പങ്കെടുത്തു.

* Caption *

6kkl1

മുസ്‌ലിംലീഗ് കോട്ടയ്ക്കല്‍ നഗരസഭാ കമ്മിറ്റിയുടെ ബൈത്തുറഹ്മ ഭവനനിര്‍മാണ പദ്ധതിയുടെ ശിലാസ്ഥാപനം ഡോ. പി.കെ. വാരിയര്‍ നിര്‍വഹിക്കുന്നു

കോട്ടയ്ക്കല്‍: മുസ്‌ലിംലീഗ് എടരിക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശിഹാബ് തങ്ങള്‍ ഭവന പദ്ധതിയുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞി നിര്‍വഹിച്ചു. പ്രസിഡന്റ് പന്തക്കന്‍ ബാവ ഹാജി അധ്യക്ഷത വഹിച്ചു. കെ.കെ.നഹ വിശിഷ്ടാതിഥിയായി. ബഷീര്‍ എടരിക്കോട്, നാസര്‍ എടരിക്കോട്, കെ. ഉണ്ണികൃഷ്ണന്‍, ഇ.കെ.സി. കുഞ്ഞിമുഹമ്മദ് ഹാജി, ജി. സുരേഷ്‌കുമാര്‍, വി.ടി. സുബൈര്‍ തങ്ങള്‍, പി.വി. പത്മനാഭന്‍ നായര്‍, അറക്കല്‍ കൃഷ്ണന്‍, വി.ടി. രാധാകൃഷ്ണന്‍, സി.എച്ച്. ശരീഫ്ഹുദവി, വി.ടി.തങ്ങള്‍ പാലച്ചിറമാട്, ഹബീബ് മാലിക്, ഡോ. സി. മുഹമ്മദ്, അഡ്വ. ഗോപാലകൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു. എന്‍.വി. ഹാഷിം ഹാജി സ്വാഗതവും എന്‍.എം. സുല്‍ഫിക്കര്‍ നന്ദിയും പറഞ്ഞു.

* Caption *

6mt1

മുസ്‌ലിം ലീഗ് എടരിക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ ശിഹാബ് തങ്ങള്‍ ഭവനപദ്ധതിയുടെ ശിലാസ്ഥാപനം ഇ. മുഹമ്മദ് കുഞ്ഞി നിര്‍വഹിക്കുന്നു

മലപ്പുറം: കോഡൂര്‍ പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന വീടിന്റെ ശിലാസ്ഥാപനം പാണക്കാട്‌സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. സി.എച്ച്. ഹസന്‍ഹാജി അധ്യക്ഷത വഹിച്ചു. കെ.എന്‍.എ. ഹമീദ്, എം.പി. മുഹമ്മദ്, ബാപ്പുഹാജി, എന്‍. കുഞ്ഞീതു, എം.ടി. ബഷീര്‍, സി. രായിന്‍കുട്ടി, കെ.എം. സുബൈര്‍, സി.പി. ഷാജി, പാന്തൊടി ബാപ്പുട്ടി, പി.ടി.ഹംസ, പി.പി. മുജീബ്, വരിക്കോടന്‍ റൗഫ്, കെ.എന്‍. ഷാനവാസ്, പി.പി. നാസര്‍, അബൂബക്കര്‍, കെ. റഷീദലി, എന്‍.കെ. ഷാനിദ്, പി. ഷാജു, പി.അബ്ബാസ്, ടി. അന്‍വര്‍, സി.പി. അബു എന്നിവര്‍ പ്രസംഗിച്ചു.

Visit: WWW.SHIHABTHANGAL.IN

0 comments:

Post a Comment

Back to TOP