ശിഹാബ്തങ്ങള്‍ ഭവനപദ്ധതിക്ക് തുടക്കം

മലപ്പുറം: അന്തരിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണ നിലനിന്ന അന്തരീക്ഷത്തില്‍ ജില്ലയില 151 കേന്ദ്രങ്ങളിലായി ശിഹാബ്തങ്ങള്‍ ഭവനപദ്ധതിക്ക് തറക്കല്ലിട്ടു.
ശിഹാബ് തങ്ങളുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ലീഗ് ജില്ലാ കമ്മിറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ 151 കുടുംബങ്ങള്‍ക്കാണ് പഞ്ചായത്ത്-മുനിസിപ്പല്‍ ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വീട് നിര്‍മിച്ചുനല്‍കുന്നത്. പദ്ധതി ജില്ലയിലെ 151 കേന്ദ്രങ്ങളിലായി വിവിധ രാഷ്ട്രീയ നേതാക്കള്‍ ഉദ്ഘാടനം ചെയ്തു.
മുണ്ടുപറമ്പ് ചേരിയില്‍ നടന്ന ഭവനനിര്‍മാണ പദ്ധതിയുടെ തറക്കല്ലിടല്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ജാതി-മത ഭേദമെന്യെ എല്ലാവരെയും സഹായിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് മുസ്‌ലിംലീഗ് നടത്തുന്നതെന്ന് ഹൈദരലി തങ്ങള്‍ അഭിപ്രായപ്പെട്ടു. ജില്ലയിലെ മറ്റ് കേന്ദ്രങ്ങളില്‍ നടന്ന തറക്കല്ലിടല്‍ ചടങ്ങുകള്‍ക്ക് മറ്റ് മുസ്‌ലിം ലീഗ് നേതാക്കള്‍ നേതൃത്വം വഹിച്ചു.
വ്യവസായികള്‍, ഉദ്യോഗസ്ഥര്‍, സാധാരണക്കാര്‍, തൊഴിലാളികള്‍ എന്നിവരില്‍നിന്ന് മുസ്‌ലിം ലീഗ് ശാഖാ-പഞ്ചായത്ത്-മുനിസിപ്പല്‍ കമ്മിറ്റികളും പ്രവാസി സംഘടനകളും വിഭവസമാഹരണം നടത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 10 മാസംകൊണ്ട് പണി പൂര്‍ത്തിയാക്കി 2012 മെയ് ഒന്നിന് 151 കുടുംബങ്ങള്‍ക്കായി വീടുകള്‍ തുറന്നുകൊടുക്കും.
പദ്ധതിക്കായി ആറുകോടി രൂപയാണ് ലീഗ് ജില്ലാ കമ്മിറ്റി സ്വരൂപിക്കുന്നത്. ഇതോടൊപ്പം റംസാനിലും ഓണത്തിനുമായി ഏകദേശം അഞ്ചുകോടി രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങളും ശിഹാബ് തങ്ങളുടെ ഓര്‍മയ്ക്കായി സംഘടിപ്പിക്കുന്നുണ്ട്.

Mathrubhumi
06.08.2011

Visit: WWW.SHIHABTHANGAL.IN

0 comments:

Post a Comment

Back to TOP