എടപ്പാള്‍: കാലങ്ങളായി സ്വന്തമായൊരു വീട് എന്ന സ്വപ്നം മനസ്സില്‍ താലോലിച്ച് നടന്ന മാണൂര്‍ മണ്ടകപ്പറമ്പില്‍ മാധവന് ഇനി ആശ്വസിക്കാം.
തവനൂര്‍ നിയോജകമണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി ആവിഷ്‌കരിച്ച ശിഹാബ്തങ്ങള്‍ ഭവനപദ്ധതിയുടെ ഭാഗമായാണ് മാധവന് സ്വന്തമായൊരു വീട് ലഭിച്ചത്.
മൂന്നുലക്ഷം രൂപ ചെലവഴിച്ചാണ് കമ്മിറ്റി വീട് പണിതത്. വ്യാഴാഴ്ച വൈകിട്ട് മുസ്‌ലിംലീഗ് ജില്ലാപ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളില്‍നിന്ന് വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങിയപ്പോള്‍ മാധവന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. സി.പി. ബാവഹാജി ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. ലീഗ് ജില്ലാ ജന. സെക്രട്ടറി അബ്ദുള്‍ ഹമീദ്, അഷ്‌റഫ് കോക്കൂര്‍, ഡോ. കെ.കെ. ഗോപിനാഥ്, ഇബ്രാഹിം മൂതൂര്‍, പത്തില്‍ അഷ്‌റഫ്, സിദ്ധിഖലി രാങ്ങാട്ടൂര്‍, എന്‍.കെ. റഷീദ്, കെ.പി. മുഹമ്മദലി. കെ.കെ. ഹൈദ്രോസ്, വി.വി. അസ്‌ലു, അഷ്‌റഫ് മാണൂര്‍, സാഹിര്‍, വി.വി.എം. മുസ്തഫ, സി.പി. ബാപ്പുട്ടി, സിറാജ് പത്തില്‍, പി.വി. അക്ബര്‍ എന്നിവര്‍ പ്രസംഗിച്ചു.
Mathrubhumi: 05 Aug 2011
ശിഹാബ് തങ്ങള്‍ ഭവനപദ്ധതി: മാധവന് ഇനി സ്വന്തം വീട്
Administrator@
Unknown
Visit: WWW.SHIHABTHANGAL.IN
at 6:36 PM Labels: വാര്‍ത്തകള്‍
0 comments:
Post a Comment