മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സന്തത സഹചാരിയും കൊടപ്പനക്കല്‍ വസതിയിലെത്തുന്നവര്‍ക്ക് സഹായിയുമായിരുന്ന അലവിക്ക എന്ന ചെറുവാരത്ത് അലവി(70)നിര്യാതനായി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഭാര്യ: പാത്തുമ്മ. മക്കള്‍: ഹുസൈന്‍(മലപ്പുറം സ്പിന്നിങ് മില്‍), റസിയ(മലപ്പുറം സര്‍വീസ് സഹകരണ ബാങ്ക്). മരുമക്കള്‍: മൂസ ഒറ്റത്തറ(ഫോട്ടോഗ്രാഫര്‍), സൗദ. സഹോദരങ്ങള്‍: മുഹമ്മദ്, മൊയ്തീന്‍, ഇയ്യാത്തു, ബിയ്യ.
ഇന്നലെ പുലര്‍ച്ചെ 2.45ന് വസതിയിലായിരുന്നു അന്ത്യം. ഉടന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അലവിയുടെ വസതിയിലെത്തി. സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ എന്നിവരും കുടംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
പാണക്കാട്ട് അലവി നിര്യാതനായി
Administrator@
Unknown
Visit: WWW.SHIHABTHANGAL.IN
0 comments:
Post a Comment