മലപ്പുറം: പാണക്കാട് സയീദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് 'അദബ് മീഡിയ' പുറത്തിറക്കിയ 'തങ്ങള്‍ ഓര്‍മകള്‍ വഴി നടത്തുന്നു' സപ്ലിമെന്റ് പാണക്കാട് സയീദ് ഹൈദരലി ശിഹാബ് തങ്ങള്‍ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് നല്‍കി പ്രകാശനം ചെയ്തു.
പാണക്കാട്ട് വെച്ച് നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ.മജീദ് എന്നിവര്‍ പങ്കെടുത്തു.
Posted on: 04 Aug 2011
Mathrubhumi
0 comments:
Post a Comment